1
ഇടപ്പള്ളിയുടെ മരണത്തിൽ എനിക്കു ചില സംശയങ്ങളുണ്ട്. ആത്മഹത്യയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, അതങ്ങനെ തന്നെയോ എന്ന സന്ദേഹം എന്നിലുണ്ട്. അക്കാലത്തെ വാർത്തകൾ, അഭ്യൂഹങ്ങൾ, നിഗമനങ്ങളൊക്കെ ശരിയാണോ? ഉറപ്പില്ല. അതൊക്കെയും കള്ളമാകാം. സത്യം മറ്റൊന്നാകാം! ചിലപ്പോൾ, ഇടപ്പള്ളിയുടെ അന്ത്യമെന്നതും ഒരു സങ്കൽപ്പമാണെങ്കിലോ? അതുമാകാമല്ലോ? അല്ലെങ്കിൽ, ഇപ്പോഴും അയാൾ കവിതയെഴുതുന്നുണ്ടെങ്കിലോ? പ്രണയിക്കുന്നുണ്ടെങ്കിലോ?
ചാകാൻ ഭയന്ന്, കരഞ്ഞുകരഞ്ഞു ജീവിക്കുകയാണെങ്കിലോ?
2
