മാതൃസ്നേഹത്തിൻ്റെ
വാഴ്ത്തുപാട്ടുകളുടെ
കിനാവള്ളി കഴുത്തിൽച്ചുറ്റി
മരിച്ചൊരമ്മയെ
വഴിയിൽ കണ്ടുമുട്ടി.
കവിതക്കാരീ…
നിന്നെയെനിക്കു
കാണേണ്ടെന്നമ്മയുടെ
മുഖം കറുത്തു.
അമ്മേ …
സഹനമല്ലേ, സ്നേഹമല്ലേ,
കാരുണ്യമല്ലേ
ആ വരികളിൽ
പതഞ്ഞത്?
വിസ്മയത്തോടെ ഞാൻ.
“ഈ കാപട്യത്തെ
വലിച്ചെറിയൂ”
അവർ ചൊടിച്ചു.
കണ്ണുകളിൽ ഇരയുടെ
രോഷം തിളച്ചു.
