അമ്മ മനസ്സ്

Poem

അമ്മ മനസ്സ്


അമ്മ മനസ്സുകൾ അഗ്നിയിലേറുന്നു
ഈകാലത്തിൻ അരുതാ കാഴ്ചകളിൽ
അഗ്നിപർവ്വതങ്ങളായ് മാറീടുന്നു
അകമെ ചുട്ടുപൊള്ളുമിടമായീടുന്നു


ഈകാലത്തിൻ മായാക്കാഴ്ചകളിൽ
പരിലസിച്ചീടും മക്കളെയോർത്ത്
അമ്മ മനങ്ങളിൽ നൊമ്പരം വിരിയുന്നു
എന്നും വിങ്ങലുകളിൽ അലഞ്ഞീടുന്നു


ജീവിത സൗകര്യങ്ങളിന്നേറുന്തോറും
പുതുലഹരികൾ തേടി പാഞ്ഞീടും
ഇളം മനസ്സുകളെയോർത്ത് കേഴുന്നു
മനസ്സിൻ കോട്ടകളിൽ ഇടിമുഴക്കമായീടുന്നു


നൊന്തു പ്രസവിച്ചൊരമ്മതൻ മാറിൽ
മക്കൾ താണ്ഡവമാടും കാഴ്ചകൾ കണ്ട്
മാതൃഹൃദയങ്ങൾ വിങ്ങിപ്പൊട്ടുന്നു
മാനസ്സങ്ങളിൽ ഇരുൾ പടർന്നേറിടുന്നു


Related Articles