അമാവാസി

Poem

അമാവാസി


ഇരുട്ട് എനിക്ക് ഭയമായിരുന്നു
അമാവാസിയിൽ താണ്ഡവമാടുന്ന
പ്രേത സ്വപ്നങ്ങളെ എനിക്ക് ഭയമായിരുന്നു.

കുറുകെ ചാടാറുള്ള പൂച്ചയെ
നോക്കി വിറയ്ക്കുന്ന 
ഒരു കുഞ്ഞു ബാല്യം.

എന്തു കറുപ്പായിരുന്നുവെന്നോ
ഇരുട്ടിന്‌!!

കരിംഭൂതത്തെ പോലെ 
അതെന്നെ പിന്തുടർന്നു.
പകലിന്റെ നന്മകൾ
രാത്രിയിലെ തിന്മകളാകുന്നു.


Related Articles