അക്ഷരപ്പിശകില്‍

Poem

അക്ഷരപ്പിശകില്‍


(എ. സി. ശ്രീഹരിക്ക്)

ആദ്യമായയാളെനിക്കയച്ച കത്തില്‍
വാരികയിലേതിലോ വന്ന
കവിതയിലെ അക്ഷരപ്പിശകായിരുന്നു.

അതൊരു പ്രണയകവിതയായിരുന്നു.
വീണുപോയിയെന്നതച്ചടിയില്‍
വീണ പോയെന്നായി.
അതു തിരുത്തേണ്ടെന്നയാള്‍.
അതിലൊരു നിലച്ച സംഗീതമുണ്ടെന്നയാള്‍.
പ്രണയവീണയല്ലേ,യെന്നയാള്‍.

എനിക്കതു നന്നായി പിടിച്ചു.
സൗഹൃദത്തിലായി ഞങ്ങള്‍.
പിന്നീടയാളുടെ കവിതകള്‍
സശ്രദ്ധം വായിക്കാന്‍ തുടങ്ങി.
നിറയെ പിശകായിരുന്നു.
പല കവിതകളുമയാളെഴുതുമ്പോള്‍
വാക്കുകളും വാചകങ്ങളും
ഇടം തിരിഞ്ഞു.


Related Articles