അടുക്കളജാലകങ്ങൾ
അശ്ലീലമാകുന്നതെങ്ങനെ?
പൂർണ്ണചന്ദ്രനും
യൗവനസൂര്യനും
ശ്ലീലമല്ലയോ!
ഒരു പകുതിപ്രാണി
അടുക്കളജാലകത്തിലൂടെയവ
കാണുന്നുണ്ട്
പൊൻനിറമാർന്ന
പൗർണ്ണമി,
രജതവസ്ത്രമൂർന്ന
തീക്ഷ്ണസൂര്യൻ!
അതുംകൂടി കാണാനാകില്ലെങ്കിൽ
ഈ അർദ്ധപ്രാണൻ
അതെന്തിനാണ്?
ഇറ്റ് വീഴാൻ ഭയക്കുന്ന
കണ്ണീര്
ചില്ലുപോലെ
കരളിൽ തറയ്ക്കുന്നു
കൊച്ചുമകൻ
റെഡ്ഇന്ത്യൻ ഫ്ലൂട്ടിൽ
ഏതോ പാട്ട് പാടുന്നു
ആ കുഞ്ഞുവിരലുകൾ
ആ സുഷിരങ്ങളെ
മറക്കുന്നു പോലുമില്ല
എങ്കിലുമാഗാനം
സുന്ദരമത്രെ!
സിംഹത്തെപോലെ ഗർജ്ജിക്കുക
അസ്വാതന്ത്ര്യം മരണംപോലെ
ഭയജനകം.
Daisy jacqueline's poem weaves together themes of innocence and vitality alongside suffocation and fear, drawing on images of the kitchen window, celestial bodies, music, and tears to explore dignity, survival, and the unsettling weight of freedom within a confined existence.
