അധൂര

Poem

അധൂര


ഉയരെ കൊടുമുടികൾ,
താഴെ ചിതറിയ
മഞ്ഞുചെതുമ്പലുകൾ –
പൂത്തു മലർന്നു തുടുത്ത്;
നഗ്നം മൃദുലം ശൈത്യം
പ്രണയത്തിലലിഞ്ഞു കുതിർന്ന്.

നിശ്ശബ്ദവിദൂരസ്ഥലിയിൽ
പാടാതെ പതുങ്ങിയ രാഗം
മീട്ടാതെ വിതുമ്പിയ താളം
അസ്പഷ്ടം അർദ്ധവിരാമം
ഉണ്ടെന്നതിനേക്കാൾ
ഏറെ അടുപ്പത്തിൽ
അരികത്തില്ലായ്മയിൽ വിരിയും മന്ദ്രസ്വരസല്ലാപം.

അധൂര –
വശ്യം, അപൂർണ്ണം, വാചാലം!

(അധൂര - ഉറുദു പദം, അപൂര്‍ണ്ണത എന്ന് അര്‍ത്ഥം)


Related Articles