ആ(ണ)വലാതി

Poem

ആ(ണ)വലാതി


ചൂണ്ടക്കാട്ടുക്കരയിൽ നിന്നും
പിജിക്ക് പോവുന്ന ഒരേയൊരു
പെണ്ണാണ് ത്രേസ്സ്യ .

ഉയ്യോ മുറ്റ്.
അവളെ ബസ്സ് കയറ്റാനും
ഇറക്കാനും ഒരു ആവേശ കമ്മിറ്റി തന്നെ
നാട്ടിൽ രൂപീകരിക്കപ്പെട്ടു.

അവളുടെ കുടയ്ക്ക് എന്നാ വെയിറ്റാ ,
ബാഗിനെന്തൊരു മയിൽപ്പീലി നിറം.

ബസ്സ് സമയം തെറ്റിയാ വരുന്നെ,
മുറ്റ് പിള്ളേര് ബൈക്കിൽ അതിന് മുന്നും.


Related Articles