ആരാണ് ജയിച്ചത്

Poem

ആരാണ് ജയിച്ചത്


യുദ്ധത്തിൽ ആരാണ് ജയിച്ചത് 
മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ
പിന്നിലെ നിലവിളിയിൽ വേദനിച്ചോ
മുന്നിലെയലർച്ചയിൽ ആനന്ദിച്ചോ
ശവം തീനികളായ കഴുകന്മാർ
തീയടങ്ങാൻ കാത്തിരിക്കുമ്പോൾ
ആകശത്തു വട്ടമിട്ടു തീതുപ്പുന്ന 
പുതുയുഗത്തിലെ ചാരക്കണ്ണുകൾ
തകർന്നടിഞ്ഞ മൺകൂനയിലാകെ 
നെഞ്ചരികിൽ നഷ്ട്ടപ്പെട്ടമ്മയുടെ
അഭയംതിരയുന്ന കുഞ്ഞിക്കണ്ണുകൾ
ചിതറിത്തെറിച്ച മനുഷ്യരൊക്കെയും
തിരികെവരാത്തവണ്ണം ഭയപ്പെട്ടിരിക്കുന്നു
ഒടുങ്ങിപ്പോയവരുടെ ഓർമ്മകളിലല്ല 
മടങ്ങാനിടമില്ലാത്ത നിസ്സഹായതയിലാണ്
ഓരോ മനുഷ്യരുo തകർന്നടിഞ്ഞത്.

യുദ്ധം മനുഷ്യരുടെ നിലവിളിയാണ് 
നാശത്തിന്റെ കണക്കെടുപ്പുകളിൽ
മനുഷ്യർ മാത്രമല്ല മരിക്കുന്നത് 
പ്രകൃതിയും ചരിത്രവും ചലനവുമാണ്


Related Articles