അ - ലൗകികം

Poem

അ - ലൗകികം


ന്നോടൊപ്പം
പതുക്കെ നീ നടക്കുക
ഓർമ്മകളുടെ പോലും
ശബ്ദം കേൾപ്പിക്കാത്തവിധം

ഈ പൌർണ്ണമി രാവ്
എത്രസുന്ദരമെന്നറിയുക
അന്ധനെപ്പോലെ
നീയി നിലാവ് സ്പർശിക്കുക


മാലാഖമാർ
ഭൂമിയിൽ നടക്കുക
എവ്വിധമെന്ന്
എന്നോടുംകൂടെ പറയുക.

"Aa - Loukeekam" is a Malayalam poem written by Daisy Jacquilin.


Related Articles