കള്ളനായൊരു ഉണ്ണിക്കണ്ണൻ

Poem

കള്ളനായൊരു ഉണ്ണിക്കണ്ണൻ


ഓടക്കുഴലൂതും കൃഷ്ണൻ
കാളിന്ദി തീരത്തെ കടമ്പിൻ ചുവട്ടിൽ

കാർവർണ്ണൻ ഓടക്കുഴലൂതുമ്പോൾ.
രാധതൻ കവിളിൽ നാണം തുളുമ്പി

ഗോകുലം മുഴുവൻ പുളകം കൊണ്ടു
മയിൽപ്പീലിയോലുന്ന കാർകൂന്തൽ കെട്ടി

മഞ്ഞപ്പട്ട് ഉടലിൽ ചുറ്റി,
പുഞ്ചിരി തൂകിയ താമരക്കണ്ണാൽ
മനസ്സുകൾ കവരുന്ന മായാരൂപൻ.


Related Articles