ഒന്നാം തീയതി പേരിലെങ്കിലും പച്ചയാകുന്നു
എന്നാലങ്കാരികമായി പറയാം
മലയാളത്തിൽ തന്നെ.
മദ്യരഹിതമാം നവംബർ ഒന്ന് മുതൽ
എല്ലാ ഒന്നും എന്നൊക്കെയും..
അവധിയതെങ്ങാനും
മാറി മറിഞ്ഞാൽ ഒന്നാം തീയതിയെ
സവിശേഷമായി മറന്ന് പോയാലോ!
രണ്ടിലകൾ
ഒരിലയുടെ പാതിയെന്ന പോൽ
രണ്ടാം തീയതിയിലേക്ക് അദൃശ്യമായ് മറിയുന്നു
കലണ്ടറിൽ
മൂന്ന് പേരൊരുമിച്ച് പുറപ്പെടാതെ വയ്യല്ലോ
നാലിലേക്കെന്ന പോൽ
മൂവന്തി മൂന്നാം നാൾ മൂളുന്നു
നാൽക്കവലയും
നാലാം ലോക സിദ്ധാന്തവും
നാലാം യാമവും..
നാലൊരു ചരിത്ര സ്മാരകമാക്കാം
വേണമെങ്കിൽ
പക്ഷേ തീയതിക്ക് തിരക്കുകളുണ്ട്
