ഉരുക്കം

Poem

ഉരുക്കം


ജനൽപാളിയിലൂടെ
ഒഴുകിവരുന്ന നീലനിലാവേ,
ഉള്ളുരുക്കത്തിൻ താപത്താൽ
കരിയാൻ പോകുന്നീ ഹൃദയത്തെ
നിൻ്റെ ശീതളഛായയിൽ
പൊതിഞ്ഞു വെക്കണം.

കയ്യിലെ നിറങ്ങളെല്ലാം
ചേർത്തെൻ്റെ കനൽ ചിത്രത്തിൽ
തണുപ്പിൻ ഛായം തേക്കണം

അതു കണ്ടങ്ങ് മാനത്ത്
കണ്ണുചിമ്മികളിക്കും താരങ്ങളേ
നിങ്ങളാചിത്രത്തിന്
സ്‌നേഹത്തിൻ്റെ
ഞൊറികൾ തുന്നിടണം,

പതിഞ്ഞ മൂളലിൽ
ഒഴുകിവരുന്ന
ഇളം തെന്നലേ...
നിങ്ങളെൻ
മുടിയിഴകളിൽ
നിറച്ചാർത്തണിയിച്ച്
ഇനിയുമൊരു
ഭൂതകാലകുളിരാകണം.


Related Articles