കൂട്ട്

Poem

കൂട്ട്


രാത്രി
കടൽത്തീരത്ത്
നീണ്ട് നിവർന്ന്
കിടക്കുന്നു.

അമ്പിളിമാമൻ
നിലാവ് പുതപ്പിക്കുന്നു
കാറ്റാടി വിശറിയുമായി
കാറ്റുമെത്തുന്നു

മടുപ്പൊട്ടും കൂടാതെ
കൂട്ടിരിക്കുന്നു
തിരകളും

ഇടക്കിടക്ക്
ഉറങ്ങിയോയെന്ന്
കാലിൽ തൊട്ടുനോക്കുന്നുണ്ട്
കടലമ്മ


Related Articles