മരിച്ച
സൗഹൃദത്തിന്റെ
സംസ്‌കാരം
എങ്ങനെ?
കുഴിച്ചുമൂടണോ?
ചുട്ടെരിയ്ക്കണോ?
അതോ
വാഴ്‌വിൻ നടുവിലെ
വൃക്ഷനിബിഡമായ
വർത്തമാനത്തിന്റെ
ഉയർന്ന തട്ടിൽ
കൈയു
കാലുകൾ
കെട്ടി
ക്കിടത്തണോ,
ഭൂത ഭാവികളുടെ
കൂ
ർ
ത്ത
കൊക്കുകൾക്കു
കൊത്തിപ്പറിച്ചു
തിന്നൊടുക്കാൻ *
*പാഴ്സികളുടെ ശവസംസ്കാരത്തിന്റെ സൂചന
