A+++ പാട്ട്

Poem

A+++ പാട്ട്


പൂട്ടിയിട്ട വീടൊരെണ്ണം
നാട്ടിലെനിക്കുണ്ട്
ഏതുകാലത്തും തുറന്ന്
കൂടിയാൽ മതിയല്ലോ

മുറ്റമുണ്ട്, മൂക്കാലോളം
പുല്ലു പാകിയിട്ടുണ്ട്.
വാടി നിൽക്കുന്നേരത്ത്
മഴ കുത്തനങ്ങ് പെയ്യും

തൊട്ടരികിൽ പാറക്കൂട്ട-
ക്കെട്ട് കാണാമല്ലോ
അതിനുള്ളിലൂടെ ചാടി-
വീഴും വീട്ടുവെള്ളച്ചാട്ടം

പഴമരങ്ങൾ പലവഴിയേ
വിരിഞ്ഞുനിൽക്കുന്നല്ലോ
ചെന്നുകേറിയാൽ വയർ
നിറഞ്ഞിറങ്ങാമല്ലോ


Related Articles