പന്ത്രണ്ട് മഴകൾ

Poem

പന്ത്രണ്ട് മഴകൾ


എല്ലാ ഋതുക്കളിലും മഴ കടന്നു വരാറുള്ള ഒരു നഗരത്തിലിരുന്ന് കണ്ട മഴയുടെ സഞ്ചാരമാണ് ഈ കവിത

(1)
കിഴക്കൊരു കടൽ
ഉറഞ്ഞുതുള്ളുന്നു
ഘനമിഴികളിൽ
കരിമഷിപ്പുഴ
തിമിർത്തുപെയ്യുന്നു
ണ്ടിടക്കിടെ മുന്നിൽ
പുതിയ വർഷത്തിൻ
ജനുവരി മഴ!

(2)
പ്രണയമാകുന്ന
വഴിതുറപ്പവൾ
മിഴിയിലായിരം
കിനാവ് പൂത്തവൾ
പനിനീർപ്പൂക്കാലം
കുടഞ്ഞിടുന്നവൾ
ഹൃദയത്തിൻ
ഫെബ്രുവരി മഴയത്


Related Articles