ജനി മുതൽ മൃതി വരെ

Pachakuthira

ജനി മുതൽ മൃതി വരെ


2025 സെപ്റ്റംബർ 4. ഡോ. ഷെർലി വാസു അന്തരിച്ചു. കോഴിക്കോട് മായനാട്ടെ വീട്ടിൽ കുഴഞ്ഞുവീഴു​ക​യായിരുന്നു. ബോഡി മെഡിക്കൽ കോളേജിൽ. ബ്രോട്ട് ഡെഡ്!

വല്ലാതെ പിടിച്ചുലച്ച വാർത്തയാണത്. ആദ്യമോർത്തത് പോസ്റ്റു​മോർട്ടം ടേബിളിൽ ഷെർലിയും എത്തു​മോ എന്ന​തായിരുന്നു. വേണ്ടി വന്നില്ല.

ഏകദേശം എന്റെ സമപ്രായക്കാരിയാണ് ഷെർലി. ഞങ്ങൾ ഒരേ സമ​യത്ത് എഴുത്തിന്റെ ലോകത്തിലേക്കെ​ത്തിപ്പെട്ട രണ്ടുപേരുമാണ്. "ബർസ'യും "പോസ്റ്റുമോർട്ടം ടേബി​ളും' പല അവസരങ്ങളിലും ഒന്നിച്ചവതരിപ്പിക്കപ്പെടുകയോ ചേർത്തു പറയപ്പെടുകയോ ചെയ്തിരുന്നു. അസ്വാഭാവിക മരണങ്ങളുടെ ചുരു​ളഴിച്ച കഥകൾ ഏറ്റവും സത്യസന്ധമായി സർഗ്ഗപരമായി അവതരിപ്പിച്ച് വായനക്കാരുടെ മനസ്സുപിടിച്ചടക്കിയ ആളാണ് ഷെർലി വാസു. പ്രമാദമായ പല കേസുകളുമായി അവരുടെ പേര് ചുറ്റിപ്പിണഞ്ഞു കിടന്നു. കേരളത്തെ പിടിച്ചുലച്ച സൗമ്യയുടെ കൊലപാതകത്തിലെ പ്രതി ഗോവിന്ദച്ചാമി ജയിൽചാടുകയും പിന്നീട് നാടകീയമായി പിടിക്ക​പ്പെടുകയും ചെയ്ത വാർത്തയ്ക്കു പിന്നാലെയും ഷെർലി വാസുവിന്റെ പ്രതികരണം വായിച്ചിരുന്നു. സൂക്ഷി​ക്കണം എന്ന്, സ്വന്തം മകളായിരിക്കണം, പറഞ്ഞതിനെപ്പറ്റി.


Related Articles