ബഷീറിന്റെ നിലാക്കാഴ്ചകൾ

Pachakuthira

ബഷീറിന്റെ നിലാക്കാഴ്ചകൾ


 

നിലാക്കാഴ്ചകളും പകൽക്കാഴ്ചകളും തമ്മിലുള്ള വ്യത്യാസം കാല്പനികതയും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസംപോലെയാണ്. പകൽവെളിച്ചത്തിലാകുമ്പോൾ, നമ്മുടെ ദൃഷ്ടിപഥത്തിൽ വരുന്ന കാര്യങ്ങൾ നല്ല തെളിമയോടെ കാണാം. അവ്യക്തത ഒട്ടുമില്ല. എന്നാൽ, നിഴലും നിലാവും കൂടിക്കലർന്ന, തെളിച്ചക്കുറവുള്ള വെളിച്ചത്തിൽ കാണുന്ന ഏതൊരു കാഴ്ചയും അവ്യക്തമായിരിക്കുമല്ലോ.

പകൽവെളിച്ചത്തിൽനിന്നു വ്യത്യസ്തമായി നിലാവെളിച്ചത്തിനുള്ള മനംമയക്കുന്ന വശ്യതയും രാവ് കുറെ മുന്നേറുമ്പോഴുണ്ടാകുന്ന കനത്ത നിശ്ശബ്ദതയും അതുവഴി രാവിനു കൈവരുന്ന നിഗൂഢഭാവ വും കാഴ്ചകളുടെ ഭ്രമാത്മകത വർദ്ധിപ്പിക്കും.


Related Articles