100/100 ; എം മുകുന്ദന്‍ എഴുതുന്ന നോവല്‍, ആദ്യ അധ്യായം

Novel

100/100 ; എം മുകുന്ദന്‍ എഴുതുന്ന നോവല്‍, ആദ്യ അധ്യായം


"നിന്നെ എനിക്ക് തിന്നണം."

ഒരു ദിവസം അർജുൻ അവളോടു പറഞ്ഞു:

"ഉപ്പുമാവു പോലെ നിന്നെ ഞാൻ നുള്ളിത്തിന്നും. പുട്ടും പഴവും പോലെ നിന്നെ ഞാൻ കുഴച്ചു തിന്നും."

അയാൾ ഒരു പാവം യുവാവായിരുന്നു. എന്നിട്ടും ഒരു ദിവസം അയാൾക്ക് അങ്ങനെ പറയേണ്ടി വന്നു. അതിനു കാരണം അയാൾക്ക് അവളോടു തോന്നിയ ഭ്രാന്തൻ സ്നേഹമായിരുന്നു. അതോടെ അയാൾ മറ്റൊരാളായി മാറി. അയാളുടെ കഷ്ടപ്പാടുകൾ തുടങ്ങി.


Related Articles