എഴുത്തുകാരി ബി. സരസ്വതി അന്തരിച്ചു

News

എഴുത്തുകാരി ബി. സരസ്വതി അന്തരിച്ചു


എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി അന്തരിച്ചു. 94 വയസ്സായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് (01/12/2025) ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ് പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ).

പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്.പി. കോട്ടയം) എന്നിവരാണ് മക്കൾ. മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ഡിസംബർ രണ്ടിന് ഏറ്റുമാനൂരിലെ വസതിയിൽ ഉച്ചക്ക് രണ്ടുമണിക്ക് നടക്കും.


Related Articles