എഴുത്തുകാരൻ ടി.കെ.ഡി.മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാനിടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുത്തുകാരൻ, പ്രഭാഷകൻ, നാടകപ്രവർത്തകൻ, പത്രാധിപർ, കലാസംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സാസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, നാടക അവാർഡ്, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന അവാർഡ്, ഗുരുപൂജ എന്നിങ്ങനെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുരുഷാർത്ഥങ്ങൾ, പ്രസംഗപരിശീലനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
