'സക്കറിയ' വെറാക്രൂസ് ചലച്ചിത്രമേളയിലേക്ക്

News

'സക്കറിയ' വെറാക്രൂസ് ചലച്ചിത്രമേളയിലേക്ക്


ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത 'സക്കറിയ' എന്ന ഡോക്യുമെന്ററി മെക്സിക്കോയിലെ വെറാക്രൂസ് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സക്കറിയയുടെ ജീവിതവും സാഹിത്യപ്രവർത്തനങ്ങളും ആവിഷ്കരിക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണിത്.

ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരന്റെ ജീവിതവും പ്രവർത്തനങ്ങളും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ഡോക്യുമെന്ററി എന്ന് സംവിധായിക ഷൈനി ബെഞ്ചമിൻ പറഞ്ഞു.

എഴുത്തുകാരനെന്ന നിലയിൽ സക്കറിയ വളർന്നുവന്ന വഴികളും അദ്ദേഹത്തെ സ്വാധീനിച്ച സ്ഥലങ്ങളും വ്യക്തികളും ചരിത്രവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചു ഉള്ളാട്ടിൽ, കെ.എം.ഗഫൂർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ മാസം 23 മുതൽ 28 വരെയാണ് വെറാക്രൂസ് മേള നടക്കുന്നത്.


Related Articles