ശാസ്ത്രസാഹിത്യകാരന്‍ ഡോ. ടി ആര്‍ ശങ്കുണ്ണി അന്തരിച്ചു

News

ശാസ്ത്രസാഹിത്യകാരന്‍ ഡോ. ടി ആര്‍ ശങ്കുണ്ണി അന്തരിച്ചു


പ്രശസ്ത എഴുത്തുകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി ആര്‍ ശങ്കുണ്ണി അന്തരിച്ചു (91). കേരള കാര്‍ഷിക സര്‍വ്വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ടി ആര്‍ ശങ്കുണ്ണി, യുറീക്ക ശാസ്ത്ര മാസികയുടെ സ്ഥാപക പത്രാധിപരും കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു (1983-88). കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും കൂടിയായിരുന്നു ഡോ. ശങ്കുണ്ണി.

ആറ് ശാസ്ത്ര ഗ്രന്ഥങ്ങളും പതിനഞ്ച് ബാലസാഹിത്യ ഗ്രന്ഥങ്ങളും പതിനഞ്ച് നോവലുകളും ഉള്‍പ്പടെ എഴുതിയിട്ടുള്ള ഡോ. ശങ്കുണ്ണി, ശാസ്ത്ര മാസികകളിലും അനുകാലികളിലും സ്ഥിരമായി എഴുതിയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡും നാഷണല്‍ അവാര്‍ഡുമുള്‍പ്പടെ ഒട്ടേറേ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വായുവിന്റെ കഥ, ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പ്പികള്‍ (ശാസ്ത്രം), ഹിതോപദേശ കഥകള്‍ (ബാലസാഹിത്യം), വേദസാക്ഷി (നോവല്‍) തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. തൃശ്ശൂര്‍ കാറളം സ്വദേശിയായ ഡോ. ശങ്കുണ്ണി ഏറെക്കാലമായി പാട്ടുരായ്ക്കലിലായിരുന്നു താമസം.


Related Articles