പ്രശസ്ത ബംഗാളി സാഹിത്യകാരൻ മണി ശങ്കർ മുഖോപാധ്യായ അന്തരിച്ചു

News

പ്രശസ്ത ബംഗാളി സാഹിത്യകാരൻ മണി ശങ്കർ മുഖോപാധ്യായ അന്തരിച്ചു


ശങ്കർ’ എന്ന പേരിൽ പ്രശസ്തനായിരുന്ന ബംഗാളി സാഹിത്യകാരൻ മണി ശങ്കർ മുഖോപാധ്യായ അന്തരിച്ചു. 93 വയസ്സായിരുന്നു. 2026 ഫെബ്രുവരി 20-ന്, കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യകാല അസുഖങ്ങളാൽ കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.

നഗരജീവിതത്തിന്റെ സങ്കീർണ്ണതകൾ, മനുഷ്യബന്ധങ്ങളുടെ ആഴം, സാമൂഹികവ്യവസ്ഥകളുടെ സൂക്ഷ്മ നിരീക്ഷണം എന്നിവ ശങ്കര്‍ കൃതികളുടെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ ജനപ്രിയ നോവൽ ‘ചൗറംഗി’, കൊൽക്കത്തയിലെ ഒരു പ്രശസ്ത ഹോട്ടലിന്റെ പശ്ചാത്തലത്തിൽ നഗരജീവിതത്തെ ആഴത്തിൽ അവതരിപ്പിച്ച കൃതിയാണ്. ‘സീമബദ്ധ’, ‘ജനാര്യ’, തുടങ്ങിയ കൃതികൾ സത്യജിത് റേ സിനിമയാക്കിയിട്ടുണ്ട്. മണി ശങ്കർ മുഖോപാധ്യായയുടെ രചനകൾ വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി മമത ബാനർജി അനുശോചനകുറിപ്പിൽ രേഖപ്പെടുത്തി.

Renowned Bengali writer Mani Shankar Mukhopadhyay has passed away.


Related Articles