പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ജയന്ത് നാർലികർ അന്തരിച്ചു

News

പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ജയന്ത് നാർലികർ അന്തരിച്ചു


പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര എഴുത്തുകാരനുമായ ഡോ. ജയന്ത് വിഷ്ണു നാർലികർ അന്തരിച്ചു. 86 വയസായിരുന്നു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവൽ അതിഥി മറാത്തിയിൽ പ്രസിദ്ധീകരിക്കുകയും പുരസ്കാരം നേടുകയും ചെയ്തു. ഇത് വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പുസ്തകത്തിന്‍റെ മലയാള വിവർത്തനം 1998ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു.

1938 ജൂലൈ 19 ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ജയന്ത് വിഷ്ണു നാർലികർ ജനിച്ചത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. കോസ്മോളജിയിലെ പഠനങ്ങളിലൂടെയാണ് ജയന്ത് നർലികർ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയത്. കേംബ്രിഡ്ജ് സർവകലാശാലയിൽ സർ ഫ്രെഡ് ഹോയ്‌ലിനൊപ്പം പ്രവർത്തിക്കുമ്പോഴാണ് ഡോ. നാർലിക്കർ ജ്യോതിശാസ്ത്രത്തിലും കോസ്മോളജിയിലും പ്രധാനപ്പെട്ട പല ഗവേഷണങ്ങളും നടത്തിയത്.


Related Articles