പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധനും കൺസൾട്ടന്റ് എൻജിനീയറും എഴുത്തുകാരനുമായ കാസർകോട് കാവുഗോളി ചൗക്കി സ്വദേശി പ്രൊ. കെ.കെ. അബ്ദുൽ ഗഫാർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളായിരുന്നു മരണകാരണം. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസിലെ സാക്ഷികളിൽ ഒരാളായിരുന്നു.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഞാൻ സാക്ഷി എന്ന ആത്മകഥാപരമായ നോവലാണ് പ്രഫ. കെ.കെ. അബ്ദുൽ ഗഫാറിന്റെ പ്രധാനകൃതി.
Summary: Veteran educationist and Rajan case witness Prof. Abdul Gaffar (89) passes away.
