ചരിത്രം ബാക്കി; എം ജി എസ് നാരായണന് വിട

News

ചരിത്രം ബാക്കി; എം ജി എസ് നാരായണന് വിട


പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസർ എം ജി എസ് നാരായണൻ അന്തരിച്ചു. 93 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂർ റോഡ് ശ്മശാനത്തിൽ.

കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ് വിടപറഞ്ഞത്. നിലപാടുകൾ വെട്ടിതുറന്നു പറയുന്ന രീതിയായിരുന്നു എംജിഎസിന്‍റേത്. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന അദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.

കേരളത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ നിര്‍ണായകമായ പല കണ്ടെത്തലുകളും എംജിഎസിന്റേതായുണ്ട്. അദ്ദേഹം ചരിത്രമേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളും വിലയിരുത്തലുകളുമെല്ലാം ശ്രദ്ധേയമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഔദ്യോ​ഗികജീവിതം ആരംഭിച്ച എംജിഎസിന് കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളജിൽ ആദ്യ ജോലിക്ക് പ്രവേശിക്കുമ്പോൾ 22 വയസ് ആയിരുന്നു പ്രായം.


Related Articles