ഒഎന്‍വി സ്മൃതിയും  ഒഎന്‍വി കവിതകളുടെ സംഗീതാവിഷ്‌കാരവും ഫെബ്രുവരി 13 ന്

News

ഒഎന്‍വി സ്മൃതിയും ഒഎന്‍വി കവിതകളുടെ സംഗീതാവിഷ്‌കാരവും ഫെബ്രുവരി 13 ന്


മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. കവിയുടെ പത്താം ചരമവാര്‍ഷികദിനമായ ഫെബ്രുവരി 13 ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഒഎന്‍വി സ്മൃതി പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി 13 ന് വൈകിട്ട് 6 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ചാണ് പരിപാടി.

അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ യോഗത്തില്‍ ജി രാജ്‌മോഹന്‍ സ്വാഗത പ്രസംഗം നടത്തും. പ്രഭാവര്‍മ്മ, കെ പി സുധീര, വി എസ് രാജേഷ്, രാജീവ് അഞ്ചല്‍ എന്നിവര്‍ ഒഎന്‍വി അനുസ്മരണം നടത്തും. ഒഎന്‍വി ഗായകവൃന്ദം അവതരിപ്പിക്കുന്ന ഒഎന്‍വി കവിതകളുടെ സംഗീതാവിഷ്‌കാരവും ഉണ്ടാവും.


Related Articles