ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു

News

ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു


ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം പി പരമേശ്വരൻ (92) അന്തരിച്ചു. തൃശൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‍വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദേശീയ തലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നാലാം ലോകം സ്വപ്നവും യാഥാർഥ്യവും അദ്ദേഹത്തിന്റെ കൃതിയാണ്.

Summary: Dr. M P Parameswaran passes away.


Related Articles