നോബെൽ ജേതാവായ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് 2018 -ൽ സ്ഥാപിച്ച ഓനൾ ബുക്സ് ( Onul Books) എന്ന സ്വതന്ത്ര പുസ്തകശാല എട്ടു വർഷങ്ങൾക്ക് ശേഷം പ്രവർത്തനം അവസാനിപ്പിച്ചു. സിയൂളിലെ യാംഗ്‌ജിയിൽ ആരംഭിച്ച ഈ പുസ്തകശാല 2023-ൽ സിയോചോനിലേയ്ക്ക് മാറ്റിയിരുന്നു. ബുക്ക് ക്ലബ്ബുകൾക്കും വായനാ സെഷനുകൾക്കും രചനാ ശില്പശാലകൾക്കും പ്രസിദ്ധമായിരുന്നു ഓനൾ ബുക്സ്. ഒരുമിച്ചിരുന്നുള്ള വായനാസെഷനുകൾ അർത്ഥപൂർണ്ണമായ ഒരു അനുഭവമായിരുന്നെന്നും നഷ്ടബോധത്തെക്കാളുപരി എട്ടു വർഷം ഇങ്ങനെയൊരു സാംസ്കാരിക സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞതിലുള്ള കൃതജ്ഞത മാത്രമാണ് തനിക്കുള്ളതെന്നും ഹാൻ കാങ് പറഞ്ഞു.
Summary: Han Kang's Onul Books shuts down
