PEN Presents × SALT ചുരുക്കപ്പട്ടികയിൽ ഡിസി ബുക്സിന്റെ രണ്ട് പുസ്തകങ്ങളും

News

PEN Presents × SALT ചുരുക്കപ്പട്ടികയിൽ ഡിസി ബുക്സിന്റെ രണ്ട് പുസ്തകങ്ങളും


ദക്ഷിണേഷ്യൻ ഭാഷകളിലെ സാഹിത്യകൃതികളെ ഇംഗ്ലീഷിലേക്ക് പരിചയപ്പെടുത്തുന്നതിനുള്ള PEN Presents × SALT പദ്ധതിയുടെ ചുരുക്കപ്പട്ടികയിൽ രണ്ട് മലയാള വിവർത്തകർ ഇടം നേടി. അഖിൽ ജോസ്, മാലിനി മുരളി എന്നിവരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മജീദ് സെയ്‌ദിന്റെ കരു എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് അഖിൽ ജോസ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. വി ഷിനിലാലിന്റെ അടി എന്ന കൃതിയുടെ വിവർത്തനത്തിനാണ് മാലിനി മുരളി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര സെലക്ഷൻ പാനൽ തിരഞ്ഞെടുത്ത ഇത്തവണത്തെ ഷോർട്ട്‌ലിസ്റ്റിൽ 10 ഭാഷകളിൽ നിന്നുള്ള 24 കൃതികളും 26 വിവർത്തകരും ഉൾപ്പെടുന്നു.

Summary: PEN Presents × SALT translation awards shortlist announced


Related Articles