ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ (95) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ് അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വൈകുന്നേരം 3 മണിക്ക് മാഹി പൊതു ശ്മശാനത്തില്‍ സംസ്‌കാരം.
1930-ല്‍ മണിയമ്പത്ത് കുടുംബത്തിലാണ് എം രാഘവന്റെ ജനനം. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ല്‍ എംബസ്സിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്നും വിരമിച്ചു.
നനവ്, വധു, സെപ്റ്റംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ തുടങ്ങിയ നോവലുകളും കര്‍ക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും എം രാഘവന്‍ രചിച്ചിട്ടുണ്ട്. ഇതു കൂടാതെഫ്രഞ്ച് ഫെമിനിസ്റ്റ് എഴുത്തുകാരി ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകം 'ദോറയുടെ കഥ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
