ശ്രീനിവാസന്‍ അന്തരിച്ചു

News

ശ്രീനിവാസന്‍ അന്തരിച്ചു


മലയാള ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. അസുഖബാധിതനായ അദ്ദേഹം ഉദയംപേരൂരിലെ സ്വവസതിയില്‍ ദീര്‍ഘനാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1956 ഏപ്രില്‍ 4-ന് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്‍ ജനിച്ചത്. സ്‌കൂള്‍ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റുപ്രവര്‍ത്തകനുമായിരുന്ന ഉണ്ണിയും ലക്ഷ്മിയുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം കതിരൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലും കലാലയ വിദ്യാഭ്യാസം മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജിലും പൂര്‍ത്തിയാക്കി.

പിന്നീട് അഭിനയമോഹത്തെ തുടര്‍ന്ന് 1977-ല്‍ മദ്രാസ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. ഭാര്യ വിമല ശ്രീനിവാസന്‍. മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മലയാള ചലച്ചിത്ര രംഗത്ത് പ്രസിദ്ധരാണ്.


Related Articles