നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ 'ഐ ആം മലാല' എന്ന ആത്മകഥ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ സ്വകാര്യ സ്കൂളായ ആനന്ദ് നികേതന്റെ ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ തീവ്ര വലതുപക്ഷ സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. മതവിവേചനം കാണിച്ചെന്ന പരാതിയിൽ ഡി.ഇ.ഒ. വിശദീകരണം ആവശ്യപ്പെട്ടു. വിവാദത്തെത്തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിന് 10,000 രൂപ പിഴ ചുമത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ലൈബ്രറിയിലും റീഡിങ് ക്ലബ്ബിലും 'ഐ ആം മലാല'യ്ക്ക് പുറമെ 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ' ഉൾപ്പെടുത്തിയതിനെതിരെ ബജ്റംഗ്ദൾ, എബിവിപി പ്രവർത്തകരും ചില രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. അന്യമതസ്ഥരുടെ പുസ്തകങ്ങൾ വായിക്കാൻ നിർബന്ധിക്കുന്നുവെന്നും സ്കൂളിൽ പ്രഭാതപ്രാർഥന നടത്തുന്നില്ലെന്നുമായിരുന്നു അവരുടെ പരാതി.
Summary: Anand Nikethan school in Ahmedabad fined Rs 10,000 for including I am Malala in the library.
