കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും ഒരു വിധത്തിലുമുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് സ്വരാജ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഉപന്യാസ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി നൽകി വരുന്ന സിബി കുമാർ എൻഡോമെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പൂക്കളുടെ പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. മാനവരാശിയെ സ്വാധീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ വിജ്ഞാനപരമായ ധാരാളം വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ എല്ലാം പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപ
