വിഷ്ണുനാരായണൻ നമ്പൂതിരി കവിതകളുടെ പഠനവും പുനർവായനയും

News

വിഷ്ണുനാരായണൻ നമ്പൂതിരി കവിതകളുടെ പഠനവും പുനർവായനയും


ദേശചരിത്രത്തിൽ ഇടം നേടിയ വ്യക്തിത്വങ്ങളെയും സാഹിത്യ-സാംസ്കാരിക പ്രസ്ഥാനങ്ങളെയും പൈതൃകങ്ങളെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാഹിത്യ അക്കാദമിയും കാഴ്ച ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ സിമ്പോസിയമായ'ശ്രീവല്ലി'യിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെയും ദർശനങ്ങളെയും സമകാലികമായി പുനരന്വേഷിക്കുന്നു. കൂടാതെ വിഷ്ണുനാരായണൻ നമ്പൂതിരിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും. പ്രഭാവർമ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയാണ് മുഖ്യാതിഥി.

ശ്രീവർധൻ നമ്പൂതിരി, ഷൺമുഖാനന്ദ (റീജിയണൽ സെക്രട്ടറി, സാഹിത്യ അക്കാദമി) വരൂൺ ഗുലാത്തി (സെക്രട്ടറി, സാഹിത്യ അക്കാദമി) കെ. പി. രാമനുണ്ണി (കൺവീനർ, മലയാള ഭാഷ, സാഹിത്യ അക്കാദമി) ജയന്ത് കൈകിനി (പ്രമുഖ കന്നഡ എഴുത്തുകാരൻ) വർഗീസ് മാമ്മൻ (തിരുവല്ല എം.എൽ.എ) ബി. രവികുമാർ, എൻ. രാംദാസ്, സാജൻ വർഗീസ്, ടി.കെ സന്തോഷ് കുമാർ, കെ. രാജഗോപാൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഒക്ടോബർ 31- ന് തിരുവല്ലയിലെ ആംഫിതിയേറ്റർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചാണ് സാഹിത്യ സിമ്പോസിയം നടക്കുന്നത്.


Related Articles