റണ്‍ ട്രിവാന്‍ഡ്രം; കെഎല്‍എഫിലേക്കുള്ള മാരത്തണ്‍ സ്പ്രിന്റിന് ഒരുങ്ങി തലസ്ഥാന നഗരി

News

റണ്‍ ട്രിവാന്‍ഡ്രം; കെഎല്‍എഫിലേക്കുള്ള മാരത്തണ്‍ സ്പ്രിന്റിന് ഒരുങ്ങി തലസ്ഥാന നഗരി


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) ഒന്‍പതാം പതിപ്പിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ന് മുന്നോടിയായി തിരുവനന്തപുരം നഗരത്തില്‍ കെഎല്‍എഫ് മാരത്തണ്‍ സ്പ്രിന്റ് സംഘടിപ്പിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'ഗെറ്റ് റെഡി ഫോര്‍ ദ മാരത്തണ്‍ സ്പ്രിന്റ് ടു കെഎല്‍എഫ്' (Get Ready For The Marathon Sprint To KLF) എന്ന ആശയവുമായാണ് കെഎല്‍എഫ് മാരത്തണ്‍ സ്പ്രിന്റ് സംഘടിപ്പിക്കുന്നത്.

2026 ജനുവരി 11-ന് രാവിലെ 6.30-ന് തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക തെരുവായ മാനവീയം വീഥിയില്‍ നിന്നാണ് മാരത്തണ്‍ സ്പ്രിന്റ് ആരംഭിക്കുന്നത്. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള ഓട്ടപ്രേമികള്‍ക്കും, ഫിറ്റ്‌നസ്സ് ആസ്വാദകര്‍ക്കും, 5 കിലോമീറ്റര്‍ നീളുന്ന കെഎല്‍എഫ് മാരത്തണ്‍ സ്പ്രിന്റില്‍ ഭാഗമാകാന്‍ സാധിക്കും. മത്സരത്തില്‍ ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയും സമ്മാനമായി നല്‍കും.

കൂടാതെ, കെഎല്‍എഫ് മാരത്തണ്‍ സ്പ്രിന്റില്‍ പങ്കാളികളാകുന്നവര്‍ക്ക് സൗജന്യ ടീഷര്‍ട്ട്, പ്രഭാതഭക്ഷണം, കുടിവെള്ളം എന്നീ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും ആരോഗ്യകരമായ ജീവിത ശൈലിയും സാംസ്‌കാരിക പങ്കാളിത്തവും ഉറപ്പാക്കുന്ന ഈ മാരത്തണിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക സമിതി അറിയിച്ചു.


Related Articles