കണ്ണാടി വിശ്വനാഥൻ അന്തരിച്ചു.

News

കണ്ണാടി വിശ്വനാഥൻ അന്തരിച്ചു.


സി ഐ ഡി മൂസ, ഇരുമ്പുകൈ മായാവി, റിവോൾവർ റിങ്കോ, സിഐഡി മഹേഷ് തുടങ്ങിയ ആദ്യകാല കുറ്റാന്വേഷണ ചിത്രകഥകളുടെ രചയിതാവ് കണ്ണാടി വിശ്വനാഥൻ (93) അന്തരിച്ചു.

കണ്ണാടി പ്രഭാമന്ദിരത്തില്‍ വിശ്വനാഥന്‍ നായര്‍ എന്ന കണ്ണാടി വിശ്വനാഥന്‍ ചുങ്കമന്ദം യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932-ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താംക്ലാസിൽ പഠനം നിർത്തിയ ശേഷം ചെന്നൈയിലെത്തി ഇരുപത് വർഷം തുന്നൽജോലി ചെയ്തു. എഴുപതുകളിൽ പാലക്കാടിലേയ്ക്ക് മടങ്ങിയ അദ്ദേഹം കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽക്കടയാരംഭിച്ചു. അച്യുതന്‍ ബുക്ക് ഹൗസിന്റെ ഉടമ എ അച്യുതന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം അപസർപ്പക ചിത്രകഥകൾ രചിച്ചു തുടങ്ങിയത്. പിന്നീട് ഒരു ദശകത്തോളം പതിനായിരത്തിലേറെ കോപ്പികൾ വീതം അച്ചടിച്ച നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.


Related Articles