എലിഫ് ഷഫാക്കിന്റെ ബെസ്റ്റ്സെല്ലർ നോവലായ 'കാണാതായ മരങ്ങളുടെ ദ്വീപ്' (THE ISLAND OF MISSING TREES) ചലച്ചിത്രമാകുന്നു.
വിമൻസ് പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഈ നോവൽ, റൂബിക്കൺ പിക്ചേഴ്സ് (Rubicon Pictures) ഒരു ഫീച്ചർ ഫിലിമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മരിയോ തീയോടോറൂ (Mario Theodorou) സിനിമക്കായി തിരക്കഥയൊരുക്കും.
നിർമാതാവ് ഷെറിൽ ക്രൗൺ നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിനുള്ള അവകാശം സ്വന്തമാക്കി. നോവലിലെ കഥാപാത്രങ്ങളെയും അതിലെ ശക്തമായ പ്രതീകാത്മകതയെയും വെള്ളിത്തിരയിലെത്തിക്കുന്നതിൽ ആവേശമുണ്ടെന്ന് എലിഫ് ഷഫാക്ക് പ്രതികരിച്ചു.
സിനിമയുടെ നിർമാണം നിലവിൽ പ്രാരംഭഘട്ടത്തിലാണ്. അഭിനേതാക്കളെയോ റിലീസ് തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
