ജെഫ്രി ആർച്ചർ അന്തരിച്ചു

News

ജെഫ്രി ആർച്ചർ അന്തരിച്ചു


വിഖ്യാത എഴുത്തുകാരനും ബ്രിട്ടീഷ് കൺസർവേറ്റീവ് രാഷ്ട്രീയക്കാരനുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. ചടുലവും ജനപ്രിയവുമായ ആഖ്യാനങ്ങൾക്ക് പ്രശസ്തനായ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ മുപ്പത് കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്സ്' (Not a penny more, Not a penny less) 'കെയ്ൻ ആന്റ് ഏബൽ' (Kane and Abel), 'ആസ് ദ് ക്രോ ഫ്‌ളൈസ്' (As the Crow Flies) തുടങ്ങിയവയാണ് ഒരു മാസ്റ്റർ സ്റ്റോറിടെല്ലറായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ 'ആഡം ആൻഡ് ഈവ്' (Adam and Eve) ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. കേരള ലിറ്ററേച്ചർ ഫെസ്റ്റിഫൽ, 2027-ൽ (KLF-2027 ) അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. കെ. എൽ. എഫ്-2023-ൽ അദ്ദേഹം ഓൺലൈൻ സെഷനിൽ പങ്കെടുത്തിട്ടുണ്ട്. Kane and Abel, The Prodigal Daughter, Shall We Tell the President? എന്നീ നോവലുകളുടെ പരിഭാഷ ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും.

Summary: Master storyteller and British Conservative politician Jeffrey Archer dies


Related Articles