ഇന്ത്യന്‍ പരസ്യലോകത്തെ ഇതിഹാസം പീയുഷ് പാണ്ഡെ അന്തരിച്ചു

News

ഇന്ത്യന്‍ പരസ്യലോകത്തെ ഇതിഹാസം പീയുഷ് പാണ്ഡെ അന്തരിച്ചു


ഇന്ത്യന്‍ പരസ്യലോകത്തെ ഇതിഹാസം എന്ന് അറിയപ്പെടുന്ന പീയുഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഫെവികോള്‍, ഫെവിക്വിക്ക്, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, ദി ഹിന്ദു, വോഡാഫോണ്‍ തുടങ്ങിയ കമ്പനികളുടെ ആകര്‍ഷകമായ പരസ്യങ്ങളുടെ സ്രഷ്ടാവ് പാണ്ഡെയായിരുന്നു.

കഴിഞ്ഞ നാലര പതിറ്റാണ്ടുകളിലായി ഇന്ത്യയില്‍ നിന്നുള്ള ആഗോള പരസ്യങ്ങളുടെയും ക്യാമ്പയ്‌നുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന പീയുഷ് പാണ്ഡെ, പരസ്യങ്ങളെകുറിച്ചുള്ള പൊതു കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ച വ്യക്തിയായിരുന്നു. പ്രശസ്ത പരസ്യകമ്പനിയായ ഒഗിള്‍വി-യുടെ സിസിഇഒ-യും കമ്പനിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്ന പാണ്ഡെ, 1982-ലാണ് കമ്പനിയില്‍ ചേരുന്നത്. തുടര്‍ന്ന് കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ദൂരദര്‍ശന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയോദ്ഗ്രഥന പ്രചാരണ ഗാനമായ 'മിലേ സുര്‍ മേരാ തുംമ്ഹാര' എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ഇദ്ദേഹമായിരുന്നു. 2016-ല്‍ രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ച ഇദ്ദേഹം അഭിനേതാവ് എന്ന് നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.


Related Articles