ചലച്ചിത്ര നിർമാതാവ് എൻ ജി ജോൺ അന്തരിച്ചു

News

ചലച്ചിത്ര നിർമാതാവ് എൻ ജി ജോൺ അന്തരിച്ചു


ചലച്ചിത്ര നിർമാതാവ് എൻ ജി ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ എക്‌സ് ജോർജിന്റെ മകനാണ് എൻ ജി ജോൺ. അദ്ദേഹത്തിന്റെ സിനിമയും ഞാനും 70 വർഷങ്ങൾ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.


Related Articles