ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം 2026

News

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം 2026


അഞ്ചാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2025 നവംബര്‍ ഒന്നിനും 2026 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.

ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വായനക്കാർക്ക് പരമാവധി മൂന്ന് പുസ്തകങ്ങള്‍ വരെ നിര്‍ദ്ദേശിക്കാം.

കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ, സാറാ ജോസഫ് എഴുതിയ കറ, ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ ഡോ. കെ ശ്രീകുമാർ എഴുതിയ എംടി വാസുദേവൻ നായർ എന്നീ കൃതികളാണ് കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹമായത്.

കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2027 വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. പുസ്തകങ്ങൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി നവംബർ 15.


Related Articles