വിനയചന്ദ്രിക കവിതാ പുരസ്‌കാരം "ഇടതു കഴുവിലെ കള്ളന്"

News

വിനയചന്ദ്രിക കവിതാ പുരസ്‌കാരം "ഇടതു കഴുവിലെ കള്ളന്"


സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഖ്യാത കവി ഡി. വിനയചന്ദ്രന്റെ സ്മരണക്കായി ഏർപ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ ഡി ഷൈബു മുണ്ടയ്ക്കലിന്റെ "ഇടതു കഴുവിലെ കള്ളൻ" എന്ന കവിതാ സമാഹാരത്തിന്. 25000രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രമുഖ നിരൂപകൻ കെ. ബി. പ്രസന്നകുമാർ. (ചെയർമാൻ), ഇന്ദിര അശോക്, പ്രദീപ് പനങ്ങാട് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിര്‍ണയിച്ചത്. ഭാഷയുടെ വേറിട്ട സൗന്ദര്യവും ആവിഷ്ക്കാരത്തിന്റെ പുതുമയും ഉള്ളടക്കത്തിന്റെ സമകാലികതയും ഷൈബു മുണ്ടയ്ക്കലിന്റെ കവിതകളുടെ സവിശേഷതകളാണെന്ന് ജൂറി വിലയിരുത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ഭരണ സമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഡാന്റെ' ആണ് ആദ്യ കവിതാ സമാഹാരം. 'ബുദ്ധമയൂരി', 'പൂന്തോപ്പുകളുടെ താക്കോൽ' The theif on the south Crucifix (english) എന്നിവയാണ് മറ്റ് പുസ്തകങ്ങൾ. മാർച്ച് ആദ്യവാരം തിരുവനന്തപുരത്ത് പുരസ്‌കാര സമർപ്പണം നടത്തുമെന്ന് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി ആർ. എസ്. അജിത് എന്നിവർ അറിയിച്ചു.

KD Shybu Mundaykkal has been selected for the Vinaya Chandrika Poetry Award.


Related Articles