കാരൂരിന്റെ മരപ്പാവകളിലെ വിവാദ പ്രയോഗത്തിന് വിലക്ക്

News

കാരൂരിന്റെ മരപ്പാവകളിലെ വിവാദ പ്രയോഗത്തിന് വിലക്ക്


ഹയർ സെക്കണ്ടറി ഒന്നാം വർഷ മലയാള പാഠപുസ്തകത്തിൽ കാരൂർ നീലകണ്ഠപ്പിള്ള എഴുതിയ 'മരപ്പാവകൾ' എന്ന കഥയിലെ'ഒരു പാവയ്ക്ക് ഒരു രൂപ ഏതു പൊട്ടക്കണ്ണനും തരും' എന്ന വരിയിലെ രാഷ്ട്രീയശരികേടുള്ള പ്രയോഗം നീക്കം ചെയ്യാൻ എൻ.സി.ഇ.ആർ.ടി തീരുമാനിച്ചു. കാഴ്ചപരിമിതിയുള്ള മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് ഈ പ്രയോഗമെന്നാരോപിച്ച് കാഴ്ചപരിമിതിയുള്ള അദ്ധ്യാപകൻ സാരംഗും കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡും നൽകിയ പരാതിയിലാണ് തീരുമാനം. ഒന്നുകിൽ കഥ മാറ്റുക, അല്ലെങ്കിൽ വിവാദ പ്രയോഗം ശരിയാക്കുക, അതുമല്ലെങ്കിൽ പ്രത്യേക കുറിപ്പുനൽകി ഇത്തരം പ്രയോഗങ്ങൾ നിയമപരമായും ധാർമികമായും തെറ്റാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുക എന്നീ നിർദേശങ്ങളാണ് സമിതി മുന്നോട്ടുവെച്ചത്. പുസ്തകത്തിലെ ഡിജിറ്റൽ കോപ്പിയിൽനിന്നും ഈ പ്രയോഗം നീക്കം ചെയ്ത് വരും വർഷങ്ങളിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പിൽ തിരുത്തിയ കഥ ഉൾപ്പെടുത്തും.

Summary: Controversial phrase in the book 'Marappavakal' to be removed


Related Articles