ഡി സി ബുക്സ് സംഘടിപ്പിക്കുന്ന മികച്ച ബാലസാഹിത്യ നോവലിനുള്ള മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. 50,000 രൂപയാണ് അവാർഡ് തുക.
മത്സര നിബന്ധനകൾ:
- 8 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് വായിച്ചു രസിക്കാവുന്ന നോവലുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. മലയാളത്തിലുള്ള രചനകൾ മാത്രമാണ് പരിഗണിക്കുക.
- പുസ്തകരൂപത്തിലോ, ആനുകാലികങ്ങളിലോ (മാസികകൾ/പത്രങ്ങൾ), ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പൂർണ്ണമായും മൗലികമായ രചനകളായിരിക്കണം.
- രചനകൾ എ ഫോർ (A4) പേജിൽ തയ്യാറാക്കിയതും പരമാവധി 10,000 വാക്കുകളിൽ ഒതുങ്ങുന്നതുമായിരിക്കണം.
- അന്തിമപട്ടികയിൽ ഇടംപിടിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട മികച്ച രചനകൾ ഡി സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
- രചനകളുടെ പകർപ്പ് എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്. മത്സരത്തിന് ലഭിക്കുന്ന രചനകൾ യാതൊരു കാരണവശാലും തിരിച്ചയക്കുന്നതല്ല.
