എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു.

News

എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു.


ഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കന്നഡ സാഹിത്യകാരനും പത്രപ്രവർത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. 2017-ൽ ഹിന്ദുത്വവാദികളുടെ വെടിയേറ്റു മരിച്ച പത്രപ്രവർത്തക ഗൗരി ലങ്കേഷ് മകളാണ്. ചലച്ചിത്ര സംവിധായകരായ കവിതാ ലങ്കേഷും ഇന്ദ്രജിത്ത് ലങ്കേഷുമാണ് മറ്റ് മക്കൾ.

ഹുളിമാവ് മട്ടു നാനു (പുളിമാങ്ങയും ഞാനും) എന്ന ആത്മകഥാപരമായ നോവലാണ് ഇന്ദിര ലങ്കേഷിന്റെ പ്രധാനകൃതി. 1979-ൽ മയൂർ സിൽക്സ് ആൻഡ് ടെക്സ്റ്റൈൽസ് എന്ന സാരി വസ്ത്രാലയ സംരംഭവും ഇന്ദിര ലങ്കേഷ് ആരംഭിച്ചിരുന്നു.

Summary: Writer and entrepreneur Indira Lankesh (83) passes away.


Related Articles