'രാത്രി 12നു ശേഷം' പുസ്തകം പ്രകാശനം ചെയ്തു

News

'രാത്രി 12നു ശേഷം' പുസ്തകം പ്രകാശനം ചെയ്തു


റാം c/o ആനന്ദിക്ക് ശേഷം പ്രശസ്ത എഴുത്തുകാരനായ അഖിൽ പി ധർമ്മജൻ എഴുതിയ രാത്രി 12നു ശേഷം എന്ന പുസ്തകം ഔദ്യോ​ഗികമായി പ്രകാശനം ചെയ്തു. കോഴിക്കോട് നഗരത്തിലെ പൊതുശ്മശാനമായ "സ്മൃതിപഥ" ത്തിൽ വെച്ചായിരുന്നു പുസ്തകത്തിന്‍റെ പ്രകാശനചടങ്ങ്. ഇന്നലെ (06/05/2025) സ്മൃതിപഥത്തിൽ നടന്ന ചടങ്ങിൽ ഡോ. ബീന ഫിലിപ്പ് (മേയർ, കോഴിക്കോട് കോ ഓപ്പറേഷൻ), എ പ്രദീപ് കുമാർ, എ കെ അബ്ദുൽ ഹക്കിം, കെ വി ശശി, നിമ്ന വിജയ് എന്നിവർ ചേർന്ന് പുസ്തകം പ്രകാശിപ്പിച്ചു.

നിറഞ്ഞ സദസ്സിൽ നാടക പ്രവർത്തകയായ പസ്കിയുടെ നോവൽ വായനയോടെയാണ് പ്രകാശന ചടങ്ങ് നടന്നത്. അഖിൽ പി ധർമ്മജൻ മറുപടി പ്രസംഗം നിർവ്വഹിച്ചു. സ്മൃതിപഥത്തെ പൊതുവിടമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനും ഡി സി ബുക്സും സംയുക്തമായാണ് പ്രകാശനം സംഘടിപ്പിച്ചത്. അതേസമയം, ആദ്യമായിട്ടായിരിക്കും ഒരു പൊതുശ്മശാനത്തിൽ വെച്ച് അതും അർദ്ധ രാത്രിയിൽ ഒരു പുസ്തകപ്രകാശനം നടന്നത്. രാത്രി വൈകി നടന്ന ചടങ്ങായിട്ട് പോലും നിരവധി പുസ്താകാസ്വാദകരാണ് സ്മൃതിപഥത്തിൽ എത്തിച്ചേർന്നത്.


Related Articles