നോബൽ പുരസ്കാര ജേതാവും ഇസ്രയേൽ പുരസ്കാര ജേതാവുമായ അഡ യോനത്ത് (87) അന്തരിച്ചു. 2009-ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരവും 2002-ൽ രസതന്ത്രത്തിനുള്ള ഇസ്രയേൽ പുരസ്കാരവും നേടിയിരുന്നു. ജറുസലേമിൽ ജനിച്ച അവർ റെഹോവോട്ടിലെ വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചിരുന്നു. 2023 ൽ കോഴിക്കോട് ബീച്ചിൽ വച്ച് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ആറാമത്തെ പതിപ്പിൽ പങ്കെടുത്തു. ശാസ്ത്രീയ മനോഭാവവും മനുഷ്യബോധവും: ഒരു നോബൽ ജേതാവിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിലെ മുഖ്യപ്രഭാഷകയായിരുന്നു. ഡോ. സി.എൻ രാംചന്ദ്, പ്രൊഫ. സാബു തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Summary: Nobel Prize, Israel Prize laureate, Ada Yonath passes away
